വടക്കഞ്ചേരി: വിഭജനത്തിന്റെയും അന്യമതവിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കാൻ പല കോണുകളിൽനിന്നും ശ്രമങ്ങളുണ്ടാകുമ്പോൾ സ്നേഹത്തിന്റെയും ഒത്തുചേരലിന്റെയും മാതൃകയാവുകയാണ് വണ്ടാഴി പഞ്ചായത്ത് മെംബർ പ്രമോദ് തണ്ടലോട്.
പഞ്ചായത്തിലെ ചെമ്പോട് വാർഡ് മെംബറും യൂത്ത് കോൺഗ്രസ് നേതാവുമാണ് പ്രമോദ്. മുസ്ലിം സഹോദരങ്ങൾക്കൊപ്പം വ്രതമെടുക്കുന്ന പ്രമോദ് പുലർച്ചെ വീട്ടിൽനിന്നും ഭക്ഷണംകഴിച്ച് നോമ്പു തുടങ്ങും.
വൈകുന്നേരം മഗരിബ് ബാങ്ക് വിളിക്കുമ്പോൾ പാലമൊക്ക് നിസ്കാരപള്ളിയിൽ വിശ്വാസികൾക്കൊപ്പമിരുന്നാണ് നോമ്പുതുറ.രാഷ്ട്രീയത്തിനപ്പുറം മനുഷ്യർക്കിടയിലെ മതിൽക്കെട്ടുകൾ പൊളിച്ചെഴുതാൻ ഇത്തരം കൂട്ടായ്മകൾ വേണമെന്നു പ്രമോദ് പറയുന്നു.